“ലിവർ ക്ലിനി”ക്കുമായി ഏറ്റുമാനൂർ ലയൺസ് ക്ലബ്‌; ലിവർ ക്ലിനിക് പ്രവർത്തിക്കുക എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച

ഏറ്റുമാനൂർ : ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ ആദ്യ കുടുംബസംഗമം വിപുലമായരീതിയിൽ നടന്നു. ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ലയൺ ടി ജി വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. എല്ലാ മാസവും  അവസാനത്തെ ഞായറാഴ്ച 10 -മണിമുതൽ 12 മണിവരെ MJF LN Dr. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ലിവർ ക്ലിനിക് പ്രവർത്തിക്കും, ഒപ്പം തുടർചികിത്സയും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ആയിരിക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുക. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Advertisements

ലയൺ ഡിസ്ട്രിക് പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് നൽകുന്ന ബൈസൈക്കിൾ പ്രോജെക്ടിൽ ഏറ്റുമാനൂർ ലയൺസ്  ക്ലബ്‌ നൽകുന്ന രണ്ടാമത്തെ സൈക്കിൾ കടപ്പൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഗൗരി ബിനുവിന് നൽകി.  ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ എം. ജെ. എഫ് ലയൺ വിന്നി ഫിലിപ്പ് പ്രൊജക്റ്റ്‌ ഉത്ഘാടനവും സൈക്കിൾ സമർപ്പണവും നിർവഹിച്ചു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞമാസം പുന്നത്തുറ ഗവ. യു. പി സ്കൂൾ, സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂൾ, വെട്ടിമുകൾ, എസ്. എം. എസ്. എം പബ്ലിക് ലൈബ്രറി, ഏറ്റുമാനൂർ എന്നീ സ്ഥാപനങ്ങൾക്ക് അമ്പതിനായിരത്തിലധികം രൂപ വിലവരുന്ന മുന്നൂറ്‌ (നൂറു വീതം ) പുസ്തകങ്ങൾ നൽകി.  പുന്നത്തുറ, കറ്റോട് ഗവ. പ്രൈമറി ആരോഗ്യകേന്ദ്രത്തിനു ആവശ്യമായ 2 ഇലക്ട്രിക് ഫാനുകളും നൽകിയിരുന്നു. വെട്ടിമുകൾ ഹോളിക്രോസ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മാടപ്പാട്ട് കല്ലുകീറുംതടത്തിൽ സതീഷിന്റെ മകളുമായ കുമാരി സാധിക സതീഷിന് സ്കൂളിൽ പോകുന്നതിനായി പതിനായിരം രൂപ വിലയുള്ള സൈക്കിളും നൽകിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.