എറ്റുമാനൂരിലെ വെള്ളക്കെട്ട് ശാശ്വത പരിഹാരം ചെറുവാണ്ടൂർ ചാൽ പുനസ്ഥാപനം മാത്രം : അഡ്വ. പ്രശാന്ത് രാജൻ 

ഏറ്റുമാനൂർ : ചെറിയ ഒരു മഴയത്ത് പോലും ഏറ്റുമാനൂർ ടൗണിൽ വെള്ളക്കെട്ട് ഉണ്ടാകുകയും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്യുന്നത് പരിഹാരം ഇല്ലാതെ തുടരുകയാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ചെറുവാണ്ടൂർ ചാൽ നവീകരിച്ച് പൂർവ്വ സ്ഥിതിയിലാക്കുക മാത്രമാണ് പോം വഴിയെന്ന് സാമൂഹ്യ പ്രവർത്തകനും ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. പ്രശാന്ത് രാജൻ അഭിപ്രായപ്പെട്ടു.

Advertisements

ലോക പരിസ്ഥിതി ദിനത്തിൽ ഏറ്റുമാനൂർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെയും  ശ്രീമൂലം  നേച്ചർ ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ ചേർന്ന പരിസ്ഥിതി സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മണർകാട് – പട്ടിത്താനം ബൈപാസ് റോഡ് നിർമ്മിച്ചത് പാടശേഖരങ്ങളും ചതുപ്പ് നിലങ്ങളും നികത്തിയാണ്. നഗരത്തിൽ ഒഴുകിയെത്തുന്ന

വെള്ളം തങ്ങി നിന്നിരുന്ന പട്ടണത്തിലെ  ചതുപ്പ് നിലങ്ങൾ പൂർണമായും നികന്നതോടെ വെള്ളക്കെട്ട് അതിരൂക്ഷമായി. ഈ വെള്ളം ഒഴുക്കി വിടാൻ ഇനിയുള്ള ഏക മാർഗ്ഗം ഏറ്റുമാനൂരിൽ നിന്നാരംഭിച്ച് മീനച്ചിലാറ്റിൽ എത്തുന്ന ചെറുവാണ്ടൂർ ചാൽ ആഴവും വീതിയും കൂട്ടി പുനസ്ഥാപിക്കുക മാത്രമാണ് 

പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതിയുടെ നിലനിൽപ്പ് വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാകയാൽ 

പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും മൗലികമായ കടമയായി മാറണമെന്നും അദ്ദേഹം പറഞ്ഞു

ലൈബ്രറി പ്രസിഡൻ്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ,  മുൻസിപ്പൽ കൗൺസിലർ സുരേഷ് ആർ നായർ ,നേച്ചർ ക്ലബ്ബ് കൺവീനർ എ.പി സുനിൽ ,ജെയിംസ് പുളിക്കൻ ,എം സി. ജോസ് , രാജു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. പ്രശസ്ത കവി ഹരി  ഏറ്റുമാനൂർ പരിസ്ഥിതി സംരക്ഷണ പ്രസക്തി വിളിച്ചോതുന്ന കവിത അവതരിപ്പിച്ചു

Hot Topics

Related Articles