യൂറോപ്യന്‍ സന്ദര്‍ശനം ; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി പുറപ്പെടും

തിരുവനന്തപുരം : യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും.ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം. ദില്ലിയില്‍ നിന്നും ഫിന്‍ലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. തുടര്‍ന്ന് നോര്‍വേ സന്ദര്‍ശനത്തില്‍ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും.

Advertisements

ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. സന്ദര്‍ശനത്തില്‍ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യന്‍ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദര്‍ശനം നേരത്തെ വലിയ വിവാദമായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയ സ്ഥിതിയുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് സാഹചര്യവും സാധ്യതയും ഒരുക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരിച്ചത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ മോഡല്‍ പഠിക്കുന്നതിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനം. ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ബഹുരാഷ്ട്ര കമ്ബനികള്‍ സന്ദര്‍ശിച്ച്‌ നിക്ഷേപം ക്ഷണിക്കും. നോക്കിയ കമ്ബനിയുമായി ചര്‍ച്ച നടത്തും. സൈബര്‍ രംഗത്തെ സഹകരണം ചര്‍ച്ചയാകും.

Hot Topics

Related Articles