റോം : യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതയില്‍ ഇറ്റലി മുന്നോട്ട്. മാള്‍ട്ടയെ നാല് ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പ് സിയില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് കളിയില്‍ 10 പോയിന്റാണ്. മൂന്നാമതുള്ള ഉക്രയ്ന് ആറ് കളിയില്‍ 10 പോയിന്റുണ്ട്. ഇംഗ്ലണ്ടാണ് (13) മുന്നില്‍. മാള്‍ട്ടയ്ക്കെതിരെ ഡെമെനികോ ബെറാര്‍ഡി ഇറ്റലിക്കായി രണ്ട് ഗോള്‍ നേടി. ജിയകോമ ബൊനവെൻറ്റുരയും ഡേവിഡെ ഫ്രറ്റെസിയും ലക്ഷ്യംകണ്ടു. അടുത്ത മൂന്ന് കളിയില്‍ രണ്ടിലെങ്കിലും ജയിച്ചാല്‍ നിലവിലെ ചാമ്ബ്യൻമാരായ ഇറ്റലിക്ക് അടുത്തവര്‍ഷം നടക്കുന്ന യൂറോ കപ്പിന് യോഗ്യത നേടാം.
Advertisements