വാരണാസി: വോട്ടെണ്ണലില്‍ ക്രമക്കേട് നടക്കുന്നു എന്ന സമാജ്വാദി പാര്‍ട്ടിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ മൂന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് സസ്പന്ഷന്. ഡല്‍ഹി മുഖ്യ എലക്ടറല്‍ ഓഫീസര്‍ മീററ്റിലെ സ്പെഷ്യല്‍ ഓഫീസറായും ബിഹാര്‍ മുഖ്യ എലക്ടറല്‍ ഓഫീസര്‍ വാരാണസിയിലെ സ്പെഷ്യല്‍ ഓഫീസറായും വോട്ടെണ്ണലിന് മേല്‍നോട്ടം വഹിക്കും.
പാര്‍ട്ടികളെ അറിയിക്കാതെ വോട്ടിംഗ് മെഷീനുകള്‍ സ്ഥലം മാറ്റിയ വാരണാസി അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നളിനി കാന്ത് സിംഗ് ഉള്‍പ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെയാണ് സമാജ്വാദി പാര്‍ട്ടിയുടെ ആരോപണത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. ഇതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം സമാജ്വാദി പ്രവര്‍ത്തകര്‍ ഇവരുടെ കാറ് കത്തിച്ചിരുന്നു. സംഭവത്തില്‍ തിരിച്ചറിയാത്ത 300ഓളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തി അത് തത്സമയം കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരമൊരുക്കണമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ ആവശ്യം.