മംഗളൂരു: ബിജെപിയില്‍ നിന്ന് കടുത്ത അവഗണ നേരിടുന്നു എന്ന പരസ്യ പ്രസ്ഥാവനയോടു കൂടി ബൈന്തൂര്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ബി എം സുകുമാര്‍ ഷെട്ടി കോണ്‍ഗ്രസിലേക്ക് ചേരുന്നു. ബൈന്തൂര്‍ മേഖലയില്‍ ബിജെപി വളര്‍ത്തിയ തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തരാതെ തഴഞ്ഞെന്നും, കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തനിക്കിപ്പോള്‍ പാര്‍ട്ടിയില്‍ കാല്‍കാശിന്റെ വിലയില്ലെന്നും സുകുമാര്‍ ഷെട്ടി വിമർശിച്ചു.
അതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ സുകുമാര്‍ ഷെട്ടിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഉപമുഖ്യമന്ത്രിയും കെപിസിസി അദ്ധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ സുകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. അധ്വാന പാരമ്പര്യം ഉള്ളവരെ തഴയുന്ന ബിജെപി കര്‍ണാടകയില്‍ തകരുകയാണെന്നും സുകുമാര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച തന്നെ തഴഞ്ഞത് ഞെട്ടിപ്പിച്ചുവെന്നും സുകുമാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിക്ക് ഒരു പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാനായിട്ടില്ലെന്നും സുകുമാര്‍ വിമര്‍ശിച്ചു.