തിരുവല്ല : മുൻ സൈനികരുടെ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയിലെ അപാകതകൾ നീക്കി അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മറ്റി പത്തനംതിട്ട ജില്ലാ ഘടകം നിരാഹാര സത്യാഗ്രഹം കുറ്റൂർ പോസ്റ്റോഫീസ് പഠിക്കൽ നടത്തി.
ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് സുധാകരൻ.എൻ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
ഡൽഹിയിലെ ജന്ദർ മന്ദറിൽ ഫെബ്രുവരി 20 മുതൽ വൺ റാങ്ക് വൺ പെൻഷന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നടത്തിവരുന്ന സമരത്തോടനുബന്ധിച്ച് രാജ്യ വ്യാപകമായി നിരാഹാര സമരം നടത്താൻ ഫെഡറേഷൻ ഓഫ് വെറ്ററൻസ് ഓർഗനൈസേഷൻ ആഹ്വാനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുട൪ന്ന് ഏൻ .ഈ.എക്സ് സി. സി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് മുൻസൈനികർ ഇത്തരമൊരു നിരാഹാര സത്യാഗ്രഹ സമരം സംഘടിപ്പിച്ചതെന്ന് സമര സമതി ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു.