സമന്വയ പദ്ധതി; എഴുമറ്റൂര്‍ ഇ.സി.എ.സി ക്ലബ്ബില്‍ ബോധവല്‍ക്കരണ ക്ലാസ് ബുധനാഴ്ച

എഴുമറ്റൂര്‍: പട്ടികജാതി/പട്ടികവര്‍ഷ ഉദ്യോഗാര്‍ത്ഥികളുടെ പുരോഗതി ലക്ഷ്യമാക്കി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന നൂതന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരം മല്ലപ്പള്ളി താലൂക്കിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി എഴുമറ്റൂര്‍ ഇ.സി.എ.സി. ക്ലബ്ബില്‍ ഡിസംബര്‍ ഒന്നിന്(ബുധന്‍) രാവിലെ 10 മുതല്‍ ക്യാമ്പ് രജിസ്ട്രേഷനും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നാളിതുവരെ രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലാത്ത ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസരവും മറ്റുള്ളവര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മറ്റു സേവനങ്ങള്‍ മനസിലാക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ഫോണ്‍: 0469 2785434

Advertisements

Hot Topics

Related Articles