മുഖം തിളങ്ങാനും കരിവാളിപ്പ് മാറാനും ചപ്പാത്തി മാവ്…

മിക്ക വീടുകളിലെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. ഈ ചപ്പാത്തി തയാറാക്കാൻ ഉപയോഗിക്കുന്ന ആട്ട ചർമ്മത്തിന് ഏറെ നല്ലതാണ്. ചർമ്മത്തിൻ്റെ ഭംഗി കൂട്ടാനും അതുപോലെ കരിവാളിപ്പ് മാറ്റാനുമൊക്കെ ഇത് ഏറെ സഹായിക്കാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിൽ പലപ്പോഴും ചർമ്മ സംരക്ഷണം പലർക്കും ഒരു വലിയ പ്രശ്നമാണ്. ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യലും മറ്റും ചെയ്യാൻ സാധിക്കാത്തവർക്ക് മുഖത്തെ കരിവാളിപ്പ് എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നൊരു പരിഹാര മാർഗമാണിത്. വളരെ സുലഭമായി വീട്ടിൽ ലഭിക്കുന്ന ചേരുവകളാണ് ഇതിന് ആവശ്യമായിട്ടുള്ളത്.

Advertisements

ആട്ട

കടലമാവും അരിപ്പൊടിയുമൊക്കെ ചർമ്മത്തിൽ ഉപയോഗിക്കാൻ കഴിയുമെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. എന്നാൽ ആട്ടയും ചർമ്മത്തിന് വളരെ നല്ലതാണ്. മുഖത്തെ അമിതമായ എണ്ണമയം അകറ്റാൻ ഇത് ഏറെ സഹായിക്കാറുണ്ട്. ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങളെ മാറ്റാൻ വളരെ നല്ലതാണ് ആട്ട. ഫ്രീ റാഡിക്കലുകൾ മൂലമുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും ആട്ട വളരെ നല്ലതാണ്. ചർമ്മത്തെ മുറുക്കാനും ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ്. ആൻ്റി ഓക്സിഡൻ്റുകൾ, വൈറ്റമിൻസ്, മിനറൽസ്, എന്നിവയെല്ലാം ചർമ്മത്തിലെ ജലാശം നിലനിർത്താനും വരണ്ട ചർമ്മം മാറ്റാനും സഹായിക്കും.

പാൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചർമ്മത്തിന് വളരെ നല്ലതാണ് പാൽ. ഇതൊരു മികച്ച ക്ലെൻസറായി പ്രവർത്തിക്കാറുണ്ട്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് യുവത്വവും തിളക്കവും നൽകാൻ ഇത് സഹായിക്കും. ഡാർക് സ്പോട്ട്സ് മാറ്റാനും ചർമ്മത്തിൽ ഒരേ നിറം ലഭിക്കാനും പാൽ വളരെ നല്ലതാണ്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ പാൽ ഏറെ സഹായിക്കും.

മഞ്ഞൾ

ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമ്മത്തിന് വളരെ നല്ലതാണ്. ഇതിലെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിലുണ്ടാകുന്ന ബാക്ടീരിയ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ്. ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തെ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു.

നെയ്യ്

ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ കെ, വൈറ്റമിൻ എ എന്നിവയാൽ സമ്പുഷ്ടമാണ് നെയ്യ്. വൈറ്റമിൻ കെ കൊളാജൻ ഉത്പ്പാദിപ്പിക്കാനും അതുപോലെ ച‍ർമ്മത്തിലെ പ്രോട്ടീൻ വർധിപ്പിച്ച് ചർമ്മം തൂങ്ങി കിടക്കുന്നത് ഒഴിവാക്കാനും സഹായിക്കും. പോഷകാഹാര പദ്ധതിയിൽ നെയ്യ് ഉൾപ്പെടുത്തുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന് പ്രായമാകാതിരിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് നെയ്യ്.

പായ്ക്ക് തയാറാക്കാൻ

ഇതിനായി കുറച്ച് ആട്ട എടുക്കുക ഇതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും നെയ്യും ചേർത്ത് യോജിപ്പിക്കുക. ഇനി ആവശ്യത്തിന് പാൽ ഒഴിച്ച് പേസ്റ്റ് തയാറാക്കി എടുക്കുക. ചപ്പാത്തിയ്ക്ക് കുഴക്കുന്ന മാവ് പോലെ തന്നെ ഇത് ഉരുട്ടി എടുക്കാൻ ശ്രമിക്കണം. പാൽ കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇനി ഇത് മുഖത്ത് നന്നായി ഉരയ്ക്കുക. ഒരു 10 മുതൽ 15 മിനിറ്റ് മസാജ് ചെയ്ത് ശേഷം മുഖം കഴുകി വ്യത്തിയാക്കാം. ഇത് മുഖത്തെ അനാവശ്യ രോമങ്ങളെ ഒക്കെ കളയാനും ഏറെ സഹായിക്കാറുണ്ട്.

Hot Topics

Related Articles