ചർമ്മത്തിലെ ചുളിവുകളും ബ്ലാക്ക് ഹെഡ്സും മാറ്റണോ? എന്നാൽ കുതിർത്ത ഉലുവ കൊണ്ടുള്ള ഈ ഫേസ് പായ്ക്ക് പരീക്ഷിക്കൂ…

ചർമ്മത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഓരോരുത്തരും നേരിടുന്നത്. മുഖക്കുരു, പാടുകൾ, ചുളിവുകൾ, വരകൾ അങ്ങനെ തുടങ്ങി പ്രായമാകുന്നത് അനുസരിച്ച് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം ഉറപ്പാക്കിയില്ലെങ്കിൽ ഒരു പക്ഷെ ചർമ്മം വേഗത്തിൽ കേട് വരാനുള്ള സാധ്യത കൂടുതലാണ്. 

Advertisements

ചർമ്മ സംരക്ഷണത്തിന് ശരിയായ രീതിയിലുള്ള ഫേസ് പായ്ക്കുകളും സ്ക്രബുകളുമൊക്കെ ഉപയോഗിക്കാൻ ശ്രമിക്കണം. പ്രായമാകുന്നത് അനുസരിച്ച് ചർമ്മത്തിൽ നല്ല പരിചരണം ഉറപ്പാക്കാൻ ശ്രമിക്കണം. ഇത്തരത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്നൊരു ഫേസ് പായ്ക്ക് നോക്കാം.

തൈര്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചർമ്മത്തിന് ഏറ്റവും അനുയോജ്യമാണ് തൈര്. ഇതിലെ ലാക്റ്റിക് ആസിഡ് മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളും അതുപോലെ ജലാംശവും നൽകാനും തൈര് വളരെ മികച്ചതാണ്. ചർമ്മത്തെ നാച്യുറലായി എക്സ്ഫോളിയേറ്റ് ചെയ്യാൻ തൈരിന് കഴിയും. അഴുക്കും മറ്റ് അന്തരീക്ഷ മലിനീകരണങ്ങളൊക്കെ ഇല്ലാതാക്കാനും ചർമ്മത്തിന് ആവശ്യമായ രീതിയിൽ നേരെയാക്കാനും തൈര് ഏറെ മികച്ചതാണ്. ചർമ്മത്തെ നന്നായി പോഷിപ്പിക്കാൻ വളരെ മികച്ചതാണ് തൈര് എന്ന് തന്നെ പറയാം.

തേൻ

ചർമ്മത്തിൻ്റെ മികച്ച സുഹൃത്താണ് തേൻ. നന്നായി ചർമ്മത്തെ ശരിയായ രീതിയിൽ മോയ്ചറൈസ് ചെയ്ത് നിർത്താൻ തേൻ വളരെയധികം സഹായിക്കാറുണ്ട്. നല്ല തിളക്കവും അതുപോലെ തുടിപ്പും നൽകാനും തേൻ ഏറെ സഹായിക്കുന്നു. വരണ്ട ചർമ്മത്തെ നേരെയാക്കാനും എക്സ്ഫോളിയേറ്റ് ചെയ്യാനും തേൻ മികച്ചതാണ്. ചർമ്മത്തിലെ ബാക്ടീരിയകളെ പുറന്തള്ളി മുഖക്കുരു പോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കറുത്ത പാടുകളെ മാറ്റാനും തേൻ ഏറെ സഹായിക്കാറുണ്ട്. ചർമ്മ സംരക്ഷണത്തിൽ പതിവായി തേൻ ഉപയോഗിച്ചാൽ പല ഗുണങ്ങൾ ലഭിക്കാറുണ്ട്.

ഉലുവ

ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് ഉലുവ. മുഖക്കുരുവും അതിൻ്റെ പാടുകളും എല്ലാവർക്കുമുണ്ടാകുന്ന പ്രശ്നമാണ്. ആവർത്തിച്ചുള്ള മുഖക്കുരു കാരണം, ചർമ്മത്തിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുകയും ചർമ്മത്തെ മങ്ങിയതും അനാരോഗ്യകരവുമാകുകയും ചെയ്യും. ഉലുവയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഡയോസ്ജെനിൻ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങൾ മുഖക്കുരുവിനെതിരെ പോരാടാൻ ചർമ്മത്തെ സഹായിക്കുന്നതാണ്. മാത്രമല്ല ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂടെ ചുളിവുകൾ, കറുത്ത പാടുകൾ, അണുബാധകൾ എന്നിവയ്ക്ക് കാരണമാകുന്നത് ഇല്ലാതാക്കുന്നു.

പായ്ക്ക് തയാറാക്കാൻ

ഈ പായ്ക്ക് തയാറാക്കാനായി ഒരു ചെറിയ ബൌൾ ഉലുവ വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി മുഴുവൻ വയ്ക്കുക. അല്ലെങ്കിൽ കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും വയ്ക്കണം. അതിന് ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ തൈരും 1 ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇനി ഇത് മുഖത്തും കഴുത്തിലുമൊക്കെയിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി വ്യത്തിയാക്കാവുന്നതാണ്.

Hot Topics

Related Articles