ചെങ്കൊടിയേന്തിയ കൈകകളാൽ സ്വരാജിന് മർദനം ; ഫാൻസ് പേജിൽ ലൈംഗിക ചുവയുള്ള വിവാദ പോസ്റ്റ് ; ഒടുവിൽ നിലപാട് പറഞ്ഞ് എം സ്വരാജ്

തിരുവനന്തപുരം : സെലിബ്രിറ്റികളുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ ഇടുന്ന ആളുകൾ നവമാധ്യമ രംഗത്ത് സജീവമാണ്.
പ്രമുഖരുടെ പേരിൽ ഇത്തരത്തിൽ നിരവധി ഫാൻ പേജുകളാണ് ഫെയ്സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിൽ ഉള്ളത്.

Advertisements

എന്നാൽ സാമൂഹിക വിഷയങ്ങളിൽ തങ്ങളുടേതെന്ന പേരിൽ നിലപാടുകൾ രേഖപ്പെടുത്തി വിവാദം സൃഷ്ടിക്കുന്ന ഫാൻ പേജുകളെ പലപ്പോഴും ഇവർ ശ്രദ്ധിക്കാറില്ല. വിവാദ വിഷയങ്ങളിലെ അഭിപ്രായം കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുമ്പോൾ മാത്രമാണ് പലരും വസ്തുത ചൂണ്ടിക്കാട്ടി രംഗത്തെത്താറുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ എംഎൽഎയും സിപിഎം നേതാവുമായ എം സ്വരാജിന്റെ ഫാൻസ് പേജിൽ ഫെയ്‌സ്ബുക്കിൽ പ്രചരിക്കുന്ന വിവാദ പരാമർശങ്ങളുടെ ചുവട് പിടിച്ചാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചകൾക്ക് തീപിടിക്കുന്നത്. അനുപമയുടെ കുഞ്ഞിന്റെ ദത്തു വിഷയത്തിൽ കെ കെ രമ എംഎൽഎ സ്വീകരിച്ച നിലപാടിനെ വിമർശിച്ചാണ് എം സ്വരാജിന്റെ വ്യാജ അക്കൗണ്ടിൽ പോസ്റ്റുകൾ പ്രചരിച്ചത്. കെ കെ രമയെയും അനുപമയെയും ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ചെങ്കൊടിയേന്തിയ കൈകൾ എന്ന ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് പ്രചരിച്ചത്.
എന്നാൽ സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തു. പ്രതികരണവുമായി പല കോണുകളിൽ നിന്നും ആളുകൾ നവമാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതി. എന്നാൽ വിഷയത്തിൽ നിലപാട് പറഞ്ഞ് എം സ്വരാജ് തന്നെ രംഗത്തെത്തുകയായിരുന്നു.

‘ഫാന്‍ സംസ്‌കാരത്തിന്റെ ‘ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലെന്ന് സ്വരാജ് വ്യക്തമാക്കി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞുവെന്നു വരില്ലെന്നു സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു

എം സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

“ഫാൻ സംസ്കാരത്തിന്റെ ” രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല.
ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.
ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല.

എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.

  • ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ – .

എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്.
ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല.

നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്.
എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല.

വല്ലപ്പോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.
പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്.
അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.

എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്.
ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല.
എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.

  • എം.സ്വരാജ് .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.