തിരുവനന്തപുരം:
ഒൺലൈൻ ജ്യേതിഷി ചമഞ്ഞ് സാമൂഹ്യ മാധ്യമം വഴി യുവതികളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കി പ്രചരിപ്പിക്കുന്ന യുവാവ് പിടിയിലായി.
കള്ളിക്കാട് , മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ് 37 ആണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിൻമേൽ തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് യുവാവ് അറസ്റ്റിലായത്.
ഫെയ്സ്ബുക്ക് , ടെലിഗ്രാം , ഇൻസ്റ്റഗ്രം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൌണ്ടുകൾ തുടങ്ങി യുവതികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ച ശേഷം അവരുടെ കുടുംബ പ്രശ്നങ്ങളും മറ്റും മനസിലാക്കുകയും തനിക്ക് ജ്യോത്സ്യം അറിയാമെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നഗ്ന പൂജ നടത്തുന്നതിന് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആണ് ഇയാള് യുവതികളുടെ നഗ്നവീഡിയോകളും ഫോട്ടോകളും അയച്ച് വാങ്ങിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആനി ഫിലിപ്പ് , സിന്ധു തുടങ്ങിയ പേരുകളിൽ വ്യാജമായി തുടങ്ങിയ ഫെയ്സ് ബുക്ക് അക്കൌണ്ട് വഴിയാണ് ഇയാള് മന്ത്രവാദിനിയാണെന്ന വ്യാജേന അയൽക്കാരും ബന്ധുക്കളുമുൾപ്പെടെ നിരവതി സ്ത്രീകളുമായി ചാറ്റ് ചെയ്യുകയും പരാതിക്കാരിയായ യുവതിയുടെ ഭർത്താവും കുഞ്ഞും മരണപ്പെട്ട് പോകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പൂജയ്ക്കായി യുവതിയുടെ നഗ്ന ഫോട്ടോകളും , വീഡിയോകളും ആവശ്യപ്പെട്ട് ഇവ കൈക്കലാക്കി. അതെ സമയം ഇങ്ങനെ കൈക്കലാക്കിയ വീഡിയോകളും ഫോട്ടോകളും ഒാൺലെനിലൂടെ നിരവധിപേർക്ക് അയച്ച് നൽകുകയും ചെയ്തു. ഇപ്രകാരം നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്തതിന്റെ തെളിവുകൾ സൈബർ പോലീസിന് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ,ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജുകുമാർ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ്.ജി.എസ്, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ ,സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ,സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, അദീൻ അശോക് , ബീന എന്നിവരടങ്ങുന്ന പോലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സംഘം കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുന്നു.