കൊച്ചി : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ.എസ്.യു നേതാവ് അൻസില്‍ ജലീലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അൻസിലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Advertisements
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ തന്നെ മനപ്പൂര്‍വം പ്രതിചേര്‍ത്തതാണെന്നാണ് അൻസിലിന്റെ ഹരജിയില്‍ പറയുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അറസ്റ്റ് തടയണമെന്നും അൻസില്‍ ആവശ്യപ്പെട്ടു. ഹർജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം കൂടി കേട്ട ശേഷം നാളെ കോടതി അന്തിമ വിധി പറയും.