കൊല്ലം: സംസ്ഥാനത്ത് വീണ്ടും വ്യാജ രേഖ ചമച്ച കേസിൽ ഡിവൈഎഫ് ഐ പ്രവർത്തകൻ പിടിയിൽ . നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിലാണ് കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) അറസ്റ്റിലായത്.
2021 – 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ പരിശോധനയിൽ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ സമീഖാന് വെറും 16 മാർക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.