തളിപ്പറമ്പില്‍ മൊത്ത വിതരണക്കാരനില്‍ നിന്നും വാങ്ങിയ മുട്ടകളില്‍ കൃത്രിമ മുട്ടകളുണ്ടെന്ന് സംശയം. കഴിഞ്ഞ ആഴ്ച്ചയാണ് കുറുമാത്തൂര്‍ കൂനം റോഡിലെ വ്യാപാരിയായ കെ.രവി തളിപ്പറമ്പ് മാര്‍ക്കറ്റിലെ മൊത്ത വിതരക്കാരനില് നിന്നും 200 മുട്ടകള്‍ വാങ്ങിയത്. ഇവയില്‍ കുറച്ചു മുട്ടകള്‍ വില്‍പ്പന നടത്തുകയും ചെയ്തു.
ചൊവാഴ്ച്ച രാവിലെ സ്വന്തം ആവശ്യത്തിന് രണ്ട് മുട്ടകള്‍ എടുത്ത് പൊട്ടിച്ചപ്പോഴാണ് കരുക്കള്‍ കലങ്ങിയ നിലയിലും ഉണ്ണിക്കുരുവിന് പകരം പ്ലാസ്റ്റിക്ക് പാടപോലെ തോന്നിക്കുന്ന വസ്തുവും കണ്ടെത്തിയത്. കരുക്കള്‍ കലങ്ങി കേടുവന്ന നിലയിലാണ് മുട്ടയുള്ളത്.തുടര്‍ന്ന് മൊത്ത വിതരണക്കാരനെ ബന്ധപ്പെട്ടപ്പോള്‍ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെങ്കിലും അസ്വാഭാവികത തോന്നിയതിനാല്‍ പരാതിയുമായി തളിപ്പറമ്പ് നഗരസഭാ ആരോഗ്യ വിഭാഗത്തിനെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫുഡ് സേഫ്റ്റി കമ്മീഷണറുമായി ബന്ധപ്പെട്ടപ്പോള്‍ മുട്ടകള്‍ പരിശോധക്ക് അയക്കാന്‍ നിര്‍ദേശം നല്കി. ഇതനുസരിച്ച് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ 10 മുട്ടകള്‍ ലാബില്‍ പരിശോധിക്കാനും 10 മുട്ടകള്‍ ഫുഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധിക്കാനും നടപടിയെടുത്തു.
കൃതിമമായി മുട്ടകള്‍ ഉല്പാദിപ്പിക്കുന്നതായി വ്യാപക പരാതിയുണ്ടെങ്കിലും അത് സ്ഥിരീകരിക്കുന്ന രീതിയില്‍ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരിശോധനാ ഫലം വന്നതിനു ശേഷം നടപടിയെടുക്കുമെന്നും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബദുല്‍ സത്താര്‍ പറഞ്ഞു.