ഡൽഹി: മുൻ എംപി ദിവ്യ സ്‍പന്ദന മരിച്ചതായി വ്യാജ പ്രചരണം. വിദേശത്ത് യാത്രയിലിരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നാണ് പ്രചരിച്ചത്. വാര്‍ത്താ ചാനലുകളും വ്യക്തികളും വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്‍തിരുന്നു. എന്നാൽ ദിവ്യ സ്‍പന്ദന നിലവിൽ ജെനീവയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുകയാണെന്നും അവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല കുടുംബവും സുഹൃത്തുക്കളും അറിയിച്ചു. രണ്ട് ദിവസത്തിന് ശേഷം അവർ ബംഗളുരുവിൽ എത്തുമെന്നും നടി കൂടിയായ ദിവ്യ സ്‍പന്ദനയുടെ കുടുംബം വ്യക്തമാക്കി. വ്യാജവാർത്ത പ്രചരിപ്പിക്കരുത് എന്നും ദിവ്യയുടെ സുഹൃത്തുക്കൾ അഭ്യര്‍ഥിച്ചു.
ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്‍ട്രീയ പ്രവേശം. 2013ൽ കർണ്ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്‍പന്ദന എന്ന രമ്യ ലോക്സസഭയിലേക്ക് എത്തിയത്. പക്ഷേ തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ താരം പരാജയപ്പെടുകയും ചെയ്‍തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അഭി’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു രമ്യ എന്നും അറിയപ്പെടുന്ന ദിവ്യ സ്‍പന്ദന ആദ്യമായി നായികയായത്. നടൻ പുനീത് രാജ്‍കുമാര്‍ ‘അഭി’യായി ചിത്രത്തില്‍ എത്തിയപ്പോള്‍ ഭാനു എന്ന നായിക വേഷമായിരുന്നു ദിവ്യ സ്‍പന്ദനയ്‍ക്ക്. തുടര്‍ന്നങ്ങോട്ട് നിരവധി കന്നഡ, തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ മികച്ച വേഷങ്ങളില്‍ നടിയായി ദിവ്യാ സ്‍പന്ദന തിളങ്ങി.