ഫലസ്തിൻ ഐക്യദാർഢ്യം: പ്രാർഥനാ സംഗമം നടത്തി

കോട്ടയം: ഇസ്റാഈൽ നടത്തുന്ന ആക്രമണത്തിൽ വേദനിക്കുന്ന ഫലസ്തീൻ ജനതക്കു പ്രാർഥനകൊണ്ട് ശക്തി പകരാൻ സമസ്ത കോട്ടയം ജില്ലാ പ്രാർഥന സംഗമം ആഹ്വാനം ചെയ്തു. ഇസ്റാഈലിൻ്റെ ആക്രമണം അവസാനി പ്പിക്കുക, മേഖലയിൽ ശാശ്വത പരിഹാരത്തിന് ലോക രാജ്യങ്ങൾ ഇടപെടുക, എന്നീ ആവശ്യങ്ങൾ ഉയർത്തിയും ഫലസ്തീനിന്റെയും ഖുദ്സിൻ്റെയും മോചനത്തിന് വേണ്ടി പ്രാർഥിക്കുന്നതിനായും സമസ്ത ഏകോപന സമിതിയുടെ ആഹ്വാന പ്രകാരമാണ് പ്രാർഥന സംഗമം നടത്തിയത്.സമസ്ത സ്റ്റേറ്റ് കോഡിനേറ്റർ ഒ.എം ഷെരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. കെ.എ ഷെരീഫ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്‌ദുൾ ഖാദർ മുസ്‌ലിയാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ടി.പി ഷാജഹാൻ, വി.പി സുബൈർ മൗലവി, ഹാരിസ് അബ്രാരി, പി.എ അൻവർ, നിയാസ് മഹ്ലരി, നിസാർ മുസ്‌ലിയാർ, സൽമാൻ മഹ്ലരി, ഇ.കെ യാസർ സഹദി, ഇബ്രാഹിം ബാദുഷ, ശംസുദ്ധീൻ അൽ ഫാളിലി, എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles