കൊച്ചി:നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദനം നേരിട്ടതായി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തതെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണക്കേസിന് പുറമേ മതവിദ്വേഷ പ്രചാരണം നടത്തിയതിന് കൂടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ട് തുഷാരയും ഭര്‍ത്താവു മറ്റൊരു അന്വേഷണം നേരിടുന്നുണ്ട്. നകുല്‍, ബിനോജ് എന്നീ രണ്ട് ചെറുപ്പക്കാരുടെ പരാതിയിലാണ് ഈ അന്വേഷണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് നേരെ ജിഹാദി ആക്രമണം ഉണ്ടായെന്നായിരുന്നു തുഷാരയുടെ എഫ് ബി പോസ്റ്റ്. ഇത് വ്യാജപ്രചാരണമാണെന്നും ഇത്തരം വാര്‍ത്തകളില്‍ ജാഗ്രത പാലിക്കുമെന്നും പിന്നീട് രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.