ലഖ്നൗ: കർഷക പ്രതിഷേധത്തിന് പിൻതുണയുമായി യു.പി.യിൽ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. യുപി പൊലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകമാണ് അറിയിച്ചത്.
നേരത്തെ യുപിയില്‍ പ്രിയങ്ക ഗാന്ധി അറസ്റ്റിലായെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസും ട്വീറ്റ് ചെയ്തിരുന്നു.
പ്രിയങ്കയെ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ പ്രിയങ്ക ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലെത്തിയെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ സംഘര്‍ഷ സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ രാത്രി യുപി പൊലീസ് ലക്നോവില്‍ വച്ച് തടഞ്ഞിരുന്നു. ഇതോടെ കാല്‍നടയായി യാത്ര തുടരുകയായിരുന്നു. നേരത്തെ ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിനിടയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി എട്ടു പേർ മരിച്ച ലഖിംപൂരിലേക്ക് പോകാനൊരുങ്ങിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു.
ലക്നോവിലാണ് പ്രിയങ്കയെ യുപി പോലീസ് തടഞ്ഞത്. മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ കാണാനാണ് പ്രിയങ്ക പുറപ്പെട്ടത്.
കർഷകരെ നശിപ്പിക്കാനാണ് ഈ സർക്കാർ രാഷ്ട്രീയം ഉപയോഗിക്കുന്നുവെന്നാണ് ഇന്നത്തെ സംഭവം കാണിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഇരകളുടെ ബന്ധുക്കളെ കാണാൻ തീരുമാനിച്ചതുകൊണ്ട് താൻ ഒരു കുറ്റവും ചെയ്യുന്നില്ല. എന്തുകൊണ്ടാണ് തന്നെ തടയുന്നതെന്നും പ്രിയങ്ക ചോദിച്ചു.
ബിഎസ്പി നേതാക്കൾ ലഖിംപൂരിലേക്ക് പോകുന്നതും പോലീസ് തടഞ്ഞു. നാലു കർഷകർ ഉൾപ്പെടെ എട്ടു പേർ അപകടത്തിൽ മരിച്ചുവെന്ന് ലഖിംപുർ ഖേരി അഡീഷണൽ പോലീസ് സൂപ്രണ്ട് അരുൺകുമാർ സിംഗ് വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ഓടിച്ച കാറാണു കർഷകർക്കിടയിലേക്കു പാഞ്ഞുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.