കുമാരനല്ലൂർ കൃഷിഭവനിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയ്ക്ക് തുടക്കമായി; സുഭിക്ഷം സുരക്ഷിതം പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം: കുമാരനല്ലൂർ കൃഷിഭവനിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയ്ക്ക് തുടക്കമായി. സുഭിക്ഷം സുരക്ഷിതം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ജൈവവള വിതരണ ഉൽഘാടനം ബഹു കോട്ടയം നഗരസഭ അംഗം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

നഗരസഭ അംഗങ്ങളായ ടി സി റോയ്, സാബു മാത്യു, എം റ്റി മോഹനൻ, വിനു ആർ.മോഹൻ, ബിജു കുമാർ, കുമാരനല്ലൂർ ജൈവകർഷക സമിതി പ്രസിഡന്റ് പ്രൊഫ. സുകുമാരൻ നായർ, കുമാരനല്ലൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പ്രൊഫ. ചന്ദ്രമോഹൻ, കാർഷികവികസന സമിതി അംഗങ്ങൾ, ക്ഷണിക്കപ്പെട്ട കർഷകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസംബർ 17 രാവിലെ 11 ന് വിതരണം ആരംഭിക്കും. ട്രെ കോടർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി, മത്തിക്കഷായം, മുട്ടക്കഷായം എന്നിവയാണ് വിതരണം ചെയ്യുന്നത്. കരം അടച്ച രസീതുമായി എത്തി വളം കൈപ്പറ്റാം.

Hot Topics

Related Articles