കർഷക തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം

കോട്ടയം: കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരുടെ മക്കളിൽ ഉന്നത വിദ്യാഭ്യസ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

Advertisements

കേരളത്തിലെ സർക്കാർ/എയ്ഡഡ് കോളജുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പി.ജി കോഴ്‌സുകൾ ,റ്റി.റ്റി.സി., പോളിടെക്‌നിക്, പാരാമെഡിക്കൽ,ബി.എഡ്, ജനറൽ നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളിൽ മികച്ച വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം http://www.agri workers fund .orgഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഡിസംബർ 31 നകം നൽകണം. വിശദവിവരത്തിന് കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക.

Hot Topics

Related Articles