അതിരമ്പുഴ : നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി.. നെൽകർഷകരുടെ സംഭരിച്ച നെല്ലിന്റെ കുടിശിക തുക വിതരണം ചെയ്യുവാൻ സർക്കാർ സത്വര നടപടി ഉണ്ടാകണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണിയുടെ ഡിവിഷനിലെ അഞ്ചു കോടി രൂപയുടെ വികസന പദ്ധതികളുടെ പൂർത്തീകരണത്തിന്റെയും അതിരമ്പുഴ പഞ്ചായത്തിൽ മാത്രമായി
നടപ്പിലാക്കുന്ന ഒരു കോടി എൺപത്തി അഞ്ചു ലക്ഷം രൂപയുടെ ഈ വർഷത്തെ വികസന പദ്ധതി സമർപ്പണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴയിൽ ഫ്രാൻസിസ് ജോർജ് എം. പി. നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ.റോസമ്മ സോണി യുടെ വികസന ഫണ്ട് വിനിയോഗം പൂർണ്ണമായി നടപ്പിലാക്കുന്നതിൽ ഫ്രാൻസിസ് ജോർജ് എം. പി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്തംഗl
ങ്ങളായ ജെയിംസ് കുര്യൻ ആൻസ് വര്ഗീസ്, അന്നമ്മ മാണി, സവിധ ജോമോൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് അഞ്ജലി,ജോജോ ആട്ടേൽ, ഫസീന സുധീർ, ഹരിപ്രകാശ്,സിനി ജോർജ്, ഐസി സാജൻ, അശ്വതിമോൾ കെ.എ,അമുത റോയി, ആലീസ് ജോസഫ്,ഡെയ്സി ബെന്നി,വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് ആൻഡ്രൂസ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. ജെയ്സൺ ജോസഫ്, വിവിധ കക്ഷി നേതാക്കളായ ജോറോയി പൊന്നാറ്റിൽ, പ്രിൻസ് ലുക്കോസ്, മുഹമ്മദ് ജലീൽ, എ കെ. ജോസഫ്,അഡ്വ. മൈക്കിൾ ജെയിംസ്,കെ. പി. ദേവസ്യ, പി. വി. മൈക്കിൾ,ജൂബി ജോസഫ്, തോമസ് പുതുശ്ശേരി,അജി കെ. ജോസ്, കെ. ജി. ഹരിദാസ് ടോമി നരിക്കുഴി, സാബു പീടിയേക്കൽ, ജോമോൻ ഇരുപ്പകാട്ട് എന്നിവർ പ്രസംഗിച്ചു.