കടുത്തുരുത്തി: ഒന്നാം വിള നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള നീക്കംസംഘങ്ങൾക്ക് ബാധ്യതയാകും. സംസ്ഥാന സർക്കാൽ ഈ വർഷം മുതൽ നെല്ല് സംഭരിക്കുന്നത് സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള തീരുമാനം കർഷകർക്കും, സംഘങ്ങൾക്കും ഒരുപോലെ ബുന്ധിമുണ്ടാകും. സംഘങ്ങൾക്കുള്ള പ്രധാന വെല്ലുവിളി നെല്ല് സംഭരിച്ച് സൂക്ഷിക്കുവാനുള്ള ഗോഡൗൺ സൗകര്യമാണ്. വളരെ കുറച്ച് സംഘങ്ങൾക്ക് മാത്രമാണ്. സംഭരിക്കാനുള്ള സൗകര്യമുള്ളു. മാത്രമല്ല സംഭരിക്കാനുള്ള ചിലവും സംഘങ്ങൾക്ക് ബാധ്യതയാകും. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ ഉപസമിതി സംഘങ്ങളെ ഏൽപ്പിക്കാനുള്ള തീരുമാനമെടുക്കാതെ പിരിഞ്ഞു.
പ്രാഥമിക സഹകരസംഘങ്ങൾ വഴി നെല്ല് സംഭരിച്ച ശേഷം കേരള ബാങ്കുമായി സഹകരിച്ച് കർഷകർക്ക് വില നൽകുവാനാണ് ഉപസമിതി മുൻപ് തത്വത്തിൽ ധാരണയിലെത്തിയത്. എന്നാൽ ഇത് പ്രായോഗികമല്ല. മിൽ ഉടമകളുമായി ധാരണയിലെത്തുക, സംഭരണത്തിനായി ഗോഡൗണുകൾ കണ്ടെത്തുക, നെല്ല് അരിയാക്കി ഗോഡൗണുകളിലും, റേഷൻ കടകളിലും എത്തിക്കുക തുടങ്ങിയ നടപടികൾ സപ്ലൈകോക്കുള്ള പരിചയ സമ്പത്തും സംവിധാനങ്ങളും സഹകരണ വകുപ്പിനോ സംഘങ്ങൾക്കോ ഇല്ല. എന്നാൽ സംഭരിച്ച നെല്ലിൻ്റെ പണം ഏത് ബാങ്ക് വഴി നൽകുമെന്ന തീരുമാനം ആയില്ല. കഴിഞ്ഞ തവണ കേരള ബാങ്കിൽ നിന്നും 886 കോടി രൂപാ വായ്പ എടുത്തിരുന്നു, കുടാതെ ഫെഡറൽ ബാങ്ക്, കാനറ ബാങ്ക്, എസ്.ബി.ഐ. എന്നീ ബാങ്കുകളുടെ കൺസോർഷ്യം രുപീകരിച്ച് 3600 കോടി രൂപയും കർഷകർക്ക് നെൽ വില നൽകാൻ വായ്പ എടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാങ്ക് കൺസോർഷ്യത്തിൽ നിന്നും എടുത്ത 3600 കോടി രൂപ തിരിച്ചടച്ചാൽ മാത്രമേ കേരള ബാങ്ക് നെല്ല് സംഭരണത്തിൻ്റെ പണം അനുവദിക്കുകയുള്ളു.കൂടാതെ കേരള ബാങ്കിൽ നിന്നും എടുത്തിട്ടുള്ള മറ്റ് വായ്പയുടെ കാര്യവും തീരുമാനം ആകണം. ഇതിനുള്ള കാര്യങ്ങൾ പരിശോധിച്ച് അധിക്യതരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഉപസമിതി.