ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെ നെൽകർഷകർക്കു ലഭിക്കാനുള്ള നെല്ലുവില പൂർണമായും നൽകി സർക്കാർ കർഷകരോട് നീതി കാട്ടണമെന്ന് കൽപ്പകവാടിയിൽ ചേർന്ന ജില്ലയിലെ കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. കർഷകരെ കൃഷിയിടങ്ങളിൽ നിന്നും പീഡിപ്പിച്ച് പുറത്താക്കി കൃഷിയിടങ്ങളിൽ കോർപറേറ്റുകളെ കുടിയിരുത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
നെല്ലുവില നൽകാൻ വിമുഖത കാട്ടുന്ന ബാങ്കുകളുടെ മുന്നിൽ കർഷകരെ അണിനിരത്തി ധർണ നടത്തുവാൻ യോഗം തീരുമാനിച്ചു. ഓൾ ഇന്ത്യാ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ലാൽ വർഗീസ് കൽപകവാടി യോഗം ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോജി ചെറിയാൻ, മുനമ്പത്ത് ഷിഹാബ്, അലക്സ് മാത്യു, ജോർജ് കാരാച്ചിറ, ചെറുപുറത്ത് മുരളി, സിബി ജോസഫ്, അമ്പു വൈദ്യൻ, സീമ പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.