കുറവിലങ്ങാട് : വരണ്ടുണങ്ങിയ കുന്നിൻ പ്രദേശത്ത് പൊന്നുവിളയിച്ച് എസ് ആർ ഷിജോ എന്ന കർഷകൻ. ആരും തിരിഞ്ഞ് നോക്കാതെ കിടന്ന ഒരെക്കറോളം തരിശുഭൂമി സമൃദ്ധമായ ഒരു കപ്പത്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് കുര്യം കാളികാവ് സ്വദേശിയായ എസ് ആർ ഷിജോ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കാളികാവ് തറപ്പേൽ കുന്നിലാണ് ഷിജോയുടെ കപ്പ തോട്ടം. താൻ വാങ്ങിയ ഈ സ്ഥലത്തു കൂടി 18 കുടുംബങ്ങൾക്ക് സൗജന്യമായി വഴി നൽകുകയും ഭൂരഹിതരായ 4 കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ 5 സെന്റ് സ്ഥലം വീതം നൽകുകയും ചെയ്ത വ്യക്തികൂടിയാണ് ഷി ജോ.
Advertisements