നിരണം:ഇരുളിന്റെ ശക്തികൾക്കെതിരെ നമ്മുടെ മക്കളെ നന്മയിലേക്ക് നയിക്കാൻ വിശ്വാസികൾ ജാഗരൂഗരാകണമെന്ന് റവ.ഫാദർ സി.ബി. വില്യംസ് ആഹ്വാനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ അന്തർദ്ദേശീയ സണ്ടേ സ്ക്കൂൾ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിശ്വാസി കുടുംബങ്ങളിലും രാവിലെയും വൈകിട്ടും കുടുംബ പ്രാർത്ഥന നിർബന്ധമാക്കണമെന്നും ദൈവവചന പഠനത്തിന് കുടുംബങ്ങളിൽ തന്നെ ആദ്യം അവസരമൊരുക്കണമെന്നും ബിലീവേഴ്സ് ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി കൂടിയായ അദ്ദേഹം പ്രസ്താവിച്ചു. ചടങ്ങിൽ ഡോ. ജോൺസൺ വി ഇടിക്കുള, അജോയ് കെ. വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ , ശേബ വില്യംസ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ സണ്ടേസ്കൂൾ വിദ്യാർ ർത്ഥികളെ അനുമോദിച്ചു.സണ്ടേസ്ക്കൂൾ അദ്ധ്യാപകരായി സേവനം ചെയ്യുന്നവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
സണ്ടേസ്കൂൾ ദിനാചരണ സംഘാടക സമിതിയെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള ഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ തിരുമേനി അഭിനന്ദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രം :ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി വില്യംസ് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ അന്തർദ്ദേശീയ സണ്ടേ സ്ക്കൂൾ ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു.