ഫാദർ തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പ അന്തരിച്ചു 

തിരുവല്ല : മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വൈദീകനും ,കല്ലുങ്കൽ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോൿസ്‌ ഇടവകാംഗമവുമായ തോമസ് തേക്കിൽ  കോർ എപ്പിസ്കോപ്പ (71) ഓസ്ട്രേലിയയിൽ വെച്ച് അന്തരിച്ചു.സംസ്ക്കാരം പിന്നീട്. 2018 ജൂലൈ മാസം 13നു ചെങ്ങന്നൂർ ബെഥേൽ അരമന ചാപ്പലിൽ വച്ചാണ് കോർ എപ്പിസ്കോപ്പ ആയി  സ്ഥാനാരോഹണ ശുശ്രുഷ  നടന്നത് .മലങ്കര സഭയുടെ തിരുവനന്തപുരം ,ചെങ്ങന്നൂർ ഭദ്രാസനങ്ങളിലെ പള്ളികളിലും  ചെങ്ങന്നൂർ ഭദ്രാസനത്തിലെ  കല്ലുങ്കൽ സെന്റ് ജോർജ് വെസ്റ്റ് ഇടവക, കല്ലിശ്ശേരി സെൻ്റ് തോമസ്  ഓർത്തഡോക്സ് വലിയ പള്ളി ഇടവക  വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisements

സഭയുടെ മാനേജിങ് കമ്മിറ്റി അംഗം,തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി ,പരുമല കൗൺസിൽ അംഗം ,തിരുവനന്തപുരം ഒ.സി.വൈ.എം ഭദ്രാസന വൈസ്  പ്രസിഡന്റ്‌ ,ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി എക്സിക്യൂട്ടീവ് മെമ്പർ,ഇന്ത്യൻ ക്രിസ്ത്യൻ പ്രോഗ്രസീവ് ഫോറം വൈസ് പ്രസിഡൻ്റ്, വൈ.എം.സി.എ  പ്രസിഡന്റ്‌ നെടുമ്പ്രം  ,എംജിഎം സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ ,സ്കൂൾ ലോക്കൽ മാനേജർ എം.ഡി.എൽ. സി.എസ് കല്ലുങ്കൽ ,തിരുവല്ല റെഡ് ക്രോസ്സ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി  ,കേരള ക്രൈസ്തവ സാഹിത്യ സമിതി അംഗം തിരുവല്ല ,കല്ലുങ്കൽ ഗ്രാമവികസന സമിതി പ്രസിഡന്റ്‌ ,കേരള കൗൺസിൽ ഓഫ് ചർച്ചസ് മെമ്പർ  തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ചാത്തന്നൂർ ഇടനാട് നെടുങ്ങോട്ടു ഏലമ്മ ടീച്ചറാണ് ഭാര്യ. നിര്യാണത്തിൽ  .ഇന്ത്യൻ ക്രിസ്ത്യൻ പ്രോഗ്രസീവ് ഫോറം മുൻ ജനറൽ സെക്രട്ടറിയും ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺ സൺ വി. ഇടിക്കുള അനുശോചിച്ചു.

Hot Topics

Related Articles