ഫാ.ഡോ. റ്റി.ജെ. ജോഷ്വായുടെ കബറടക്കം ബുധനാഴ്ച : ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും 

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും , വേദ പുസ്തക പണ്ഡിതനുമായ ഫാ. ഡോ. റ്റി ജെ ജോഷ്വായുടെ കബറടക്കം ബുധനാഴ്ച നടക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ   മെത്രാപ്പോലീത്തമാരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.ചൊവ്വ രാവിലെ 9 ന് കോട്ടയം മാങ്ങാനം  മന്ദിരം ആശുപത്രിൽ പ്രാർത്ഥന. തുടർന്ന് 9.30 ന് മന്ദിരം ആശുപത്രി, കഞ്ഞിക്കുഴി, കളക്ട്രേറ്റ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, നാഗമ്പടം,  ബേക്കർ ജംഗ്ഷൻ , ചാലുകുന്ന് , ചുങ്കം വഴി  പഴയ സെമിനാരിയിലേക്ക് വിലാപയാത്ര.

Advertisements

10.30 മുതൽ 2.30 വരെ പഴയസെമിനാരിയിൽ പൊതുദർശനം, 1,2,3 ക്രമങ്ങൾ അനുശോചന സന്ദേശങ്ങൾ എന്നിവ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

3ന്  കുറിച്ചി മന്ദിരം കവലയിലുള്ള തെക്കിനേത്ത്  ഭവനത്തിലേക്കുള്ള വിലാപയാത്ര. ചുങ്കം, ബേക്കർ ജംഗ്ഷൻ, സെൻട്രൽ ജംഗഷൻ, കോടിമത, പള്ളം, ചിങ്ങവനം, കുറിച്ചി മന്ദിരം കവല വഴിയാണ് വിലാപയാത്ര.

6 ന് സന്ധ്യാ നമസ്കാരം : നാലാം ക്രമം. രാത്രി 9 ന് സൂത്താറ : അഞ്ചാം ക്രമവും, രാത്രി 11 ന് ആറാം ക്രമവും നടക്കും

തുടർന്ന് ബുധനാഴ്ച രാവിലെ ഒൻപതു വരെ  ഭവനത്തിൽ പൊതുദർശനം.

9ന് ഭവനത്തിൽ പ്രാർത്ഥന: ഏഴാം ക്രമം

10.30 ന് വീട്ടിൽ നിന്നും പള്ളം സെൻ്റ് പോൾസ് പള്ളിയിലേക്ക് നഗരി കാണിക്കൽ.

11.30 ന് പള്ളിയിൽ എട്ടാം ക്രമവും  തുടർന്ന്  സമാപന ശുശ്രൂഷയും നടക്കും.

Hot Topics

Related Articles