പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഒരു പനി മരണം കൂടി. പത്തനംതിട്ട സ്വദേശി പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് എച്ച്1 എൻ1 ആയിരുന്നോ എന്ന സംശയം ഉണ്ട്.
അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താൽക്കാലികമായി നിയമിച്ചിരുന്നു. ഇതിനു സമാനമായി വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.