ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സമത്വത്തിന്റെ ആശയങ്ങള്‍ ഏറ്റെടുക്കണം; മാതൃദിനം അതിനുള്ള അവസരമാകട്ടെ: ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മറ്റൊരു മാതൃദിനം കൂടി ലോകമെമ്ബാടും ആചരിക്കപ്പെടുമ്ബോള്‍, ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന സ്ത്രീ പുരുഷ സമത്വമെന്ന ആശയം ഏറ്റെടുക്കാനുള്ള അവസരമായി ഈ ദിനം മാറട്ടെയെന്ന് ആശംസിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം സഹിച്ചും പൊറുത്തും ത്യാഗം ചെയ്യുന്ന പരിവേഷമാണ് അമ്മമാര്‍ക്ക് എപ്പോഴും നല്‍കുന്നത്. എന്നാല്‍ സ്ത്രീ സമൂഹത്തെ രണ്ടാം കിട പൗര•ാരായി കണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും സ്വാശ്രയത്വത്തേയും വിലക്കുന്ന ഈ വാദത്തെ ചെറുത്തുതോല്‍പ്പിക്കണം. സ്വയം പരിഷ്‌കരിക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെയും ബോധവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ഈ പോരാട്ടം ശക്തിപ്പെടുത്താന്‍ നമുക്ക് സാധിക്കുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.