“ഭാരം കുറയ്ക്കൽ മുതൽ വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കൽ വരെ”; അറിയാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് പ്രധാനമാണ്. മലബന്ധം, ഉയർന്ന കൊളസ്ട്രോൾ, ക്യാൻസർ, ടൈപ്പ് -2 പ്രമേഹം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഫൈബർ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്ന് ലയിക്കുന്നതാണ്. അതായത് അത് വെള്ളത്തിൽ ലയിക്കുന്നു. മറ്റൊന്ന്, ലയിക്കാത്ത രീതിയിൽ ഉള്ളതാണ്. നാരുകളാൽ സമ്പുഷ്ടമായ മിക്ക ഭക്ഷണങ്ങളും അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്. അത് ആരോഗ്യം പല തരത്തിൽ വർദ്ധിപ്പിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചില ആരോ​ഗ്യ​ഗുണങ്ങൾ.

Advertisements

ഭാരം കുറയ്ക്കും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കലോറി ഉപഭോഗം കുറയ്ക്കുക ചെയ്യുന്നു. നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. 

ഹൃദയാരോഗ്യം വർദ്ധിപ്പിക്കും

മോശം കൊളസ്ട്രോളിൻ്റെ അളവ്ഹൃദയാരോഗ്യത്തെ ബാധിക്കും. ഇത് ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ബിപി നിയന്ത്രിക്കും

ഉയർന്ന രക്തസമ്മർദ്ദം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് കാരണമാകും. 

ദഹനം എളുപ്പമാക്കും

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ മലബന്ധം പോലുള്ള ദഹന പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. വിവിധ ദഹനപ്രശ്നങ്ങൾ തടയുന്നതിനും ഫെെബർ സഹായകമാണ്.

വൻകുടൽ കാൻസർ സാധ്യത കുറയ്ക്കും

ഭക്ഷണത്തിൽ നാരുകൾ ചേർക്കുന്നത് വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നാരുകൾ അടങ്ങിയ മിക്ക പഴങ്ങളും പച്ചക്കറികളും ആൻ്റിഓക്‌സിഡൻ്റുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമാണ്. 

Hot Topics

Related Articles