ഫിഫ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

സൂറിച്ച് : ഫിഫ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന. 8.18 പോയിന്റോടെയാണ് ടീം ഒന്നാം സ്ഥാനത്ത് തുടരുന്നത്.രണ്ട്, മൂന്ന് സ്ഥാനങ്ങളിലും മാറ്റമില്ല. റാങ്കിംഗില്‍ യഥാക്രമം ഫ്രാന്‍സ്, ബ്രസീല്‍ ടീമുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ജര്‍മനിയില്‍ നടക്കുന്ന യൂറോ-2024ലേക്ക് യോഗ്യത നേടിയ സ്‌പെയിന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടിലേക്ക് കയറി.

അടുത്തിടെ പരാഗ്വെക്കും പെറുവിനുമെതിരെ നേടിയ വിജയങ്ങളാണ് സ്ഥാനം നിലനിര്‍ത്താന്‍ അര്‍ജന്റീനക്ക് തുണയായത്. ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ അപരാജിതരായി മുന്നേറുകയാണ് അര്‍ജന്റൈന്‍ ടീം. കളിച്ച നാലു മത്സരങ്ങളില്‍ നാലിലും വെന്നിക്കൊടി പാറിക്കാന്‍ ടീമിനു കഴിഞ്ഞു. ഇതുവരെ ഏഴ് ഗോള്‍ നേടിക്കഴിഞ്ഞ ലയണല്‍ സ്‌കലോനിയുടെ സ്‌ക്വാഡ് ഇതുവരെ ഒറ്റ ഗോളും വഴങ്ങിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫിഫ ടോപ് ടെന്‍:

1. അര്‍ജന്റീന

2. ഫ്രാന്‍സ്

3. ബ്രസീല്‍

4. ഇംഗ്ലണ്ട്

5. ബെല്‍ജിയം

6. പോര്‍ച്ചുഗല്‍

7. നെതര്‍ലന്‍ഡ്‌സ്

8. സ്‌പെയിന്‍

9. ഇറ്റലി

10. ക്രൊയേഷ്യ

Hot Topics

Related Articles