ആരോഗ്യവകുപ്പിനെതിരെ പൊലീസ്, സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ധനവകുപ്പ്; ആരോഗ്യ വകുപ്പിലെ കാണാതായ ഫയലുകള്‍ക്ക് കോവിഡ്കാല ഇടപാടുകളുമായി ബന്ധമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാണാതായ ഫയലുകള്‍ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പില്‍ നിന്ന് 500 ലേറെ ഫയലുകളാണ് കാണാതായത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് സഹകരിക്കുന്നില്ലെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നുമാണ് പൊലീസിന്റെ പക്ഷം. ഇതു സംബന്ധിച്ച് കന്റോണ്‍മെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Advertisements

എന്നാല്‍, മരുന്നു വാങ്ങല്‍ ഇടപാടുകളേത് അടക്കമുള്ള ഫയലുകള്‍ കൂട്ടത്തിലുണ്ടെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ മാറ്റാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. മോഷണ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.ആരോഗ്യവകുപ്പ് ആസ്ഥാനത്തെ നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍ നേരത്തേ മറ്റൊരു ഭാഗത്തേക്കു മാറ്റിയിരുന്നു. ആ സമയത്തൊന്നും ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്.

Hot Topics

Related Articles