വീട്ടിലെ മാലിന്യത്തിന് തീയിടുന്നതിനിടെ പൊള്ളലേറ്റ് ചികിൽത്സയിലായിരുന്നയാൾ മരിച്ചു. തലമുണ്ട ആക്കിച്ചാലില്‍ ശോഭ നിവാസില്‍ സി. പവിത്രന്(57) ആണ് മരിച്ചത്. കൂടാളി പോസ്റ്റ് ഓഫീസിലെ ക്ലാര്‍ക്കാണ്. തിങ്കളാഴ്ച രാവിലെ വീട്ടിലെ മാലിന്യം പറമ്പില്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. വേങ്ങാട്ടെ പരേതരായ ഗോവിന്ദന് – ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. മക്കള്‍: ശ്രുതി, സായന്ത്. മരുമകന്: യദു കൃഷ്ണന്(പയ്യന്നൂര്‍).