കോന്നിയില്‍ പെയിന്റ് കടയുടെ ഗോഡൗണിന് തീ പിടിച്ചു; തീയണക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ പുരോഗമിക്കുന്നു: വീഡിയോ കാണാം

പത്തനംതിട്ട: കോന്നിയില്‍ പെയിന്റ് കടയുടെ ഗോഡൗണിന് തീപിടിച്ചു. മാങ്കുളം പെയിന്റ് ഗോഡൌണിലാണ് വൈകുന്നേരത്തോടെ വലിയ നിലയില്‍ തീ പിടിത്തം ഉണ്ടായത്. കോന്നിയില്‍ നിന്നുള്ള അഗ്‌നി ശമന വിഭാഗം ആദ്യം എത്തി എങ്കിലും തീ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പത്തനംതിട്ടയില്‍ നിന്നും കൂടുതല്‍ അഗ്‌നി ശമന വിഭാഗം എത്തി. ശ്രീ ലക്ഷ്മി പെയിന്റ് കടയുടെ മാങ്കുളം ഗോഡൌണില്‍ ആണ് തീ പിടിച്ചത്. 5 യൂണിറ്റ് അഗ്‌നിശമന വിഭാഗം എത്തി .

Advertisements

സമീപ സ്ഥലത്തു നിന്നും കടക്കാരെ ഒഴിപ്പിച്ചു. വലിയ രീതിയില്‍ പുക പടര്‍ന്നു. ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. തീ പടര്‍ന്ന കടയുടെ ഭാഗത്തെ വീടുകളിലെ ആളുകളെ പോലീസ് ഒഴിപ്പിച്ചു. കോന്നി പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയതിനാല്‍ മറ്റ് അനിഷ്ട സംഭവം ഉണ്ടായില്ല . സമീപത്ത് ഉണ്ടായിരുന്ന രണ്ടു ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles