റെക്കോഡുകൾ പഴങ്കഥയാക്കി ‘ജയിലർ’; ആദ്യ ദിനം വാരിയത് കോടികൾ ; തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും തരംഗമായി രജനി ചിത്രം

ചെന്നൈ: കേരളത്തിലും തരംഗമായി  രജനിയുടെ മാസ് ചിത്രം ജയിലർ. വമ്പൻ താരനിരയുമായി എത്തിയ ചിത്രം ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കേരളത്തിലും ജയിലര്‍ ആദ്യദിനം കോടികൾ വാരിയതായി ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

Advertisements

കേരളത്തിലെ ആദ്യ ദിന കലക്‌ഷൻ 6 കോടി പിന്നിട്ടുവെന്നാണ് പുറത്തു വരുന്ന വിവരം.കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരക്കുകയാണ് ജയിലര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്‍നാട്ടില്‍ റിലീസ് ദിനത്തിൽ 29.46 കോടി രൂപ ചിത്രം നേടിയതായി റിപ്പോർട്ട് ഉണ്ട്. 2023ലെ കളക്ഷൻ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നത്. ജയിലർ ആദ്യദിനം ലോകമൊട്ടാകെ നേടിയത് 95 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ മികച്ച ഓവര്‍സീസ് ഓപ്പണിംഗ് കിട്ടിയ ചിത്രമാണ് ജയിലര്‍ എന്നാണ് സൂചന. എല്ലാ ഭാഷകളിലും 65 കോടിയാണ് ഇന്ത്യയില്‍ നേടിയിരിക്കുന്നത്.

രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.