തിരുവല്ല: ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതിസന്ധിയാകുമ്പോൾ വീണ്ടും രക്ഷാപ്രവർത്തനവുമായി പത്തനംതിട്ട ജില്ലയിൽ മീൻപിടുത്തക്കാർ എത്തുന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള മീൻ പിടുത്തക്കാരുടെ സംഘമാണ് ഇപ്പോൾ എത്തുന്നത്. കനത്ത മഴയെ തുടർന്നു ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റോഡ് ഗതാഗതം തന്നെ തടസപ്പെട്ടിരിക്കുകയാണ്.
ജില്ലയിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഈ ക്യാമ്പുകളിലായി 19 കുടുംബങ്ങളാണ് താമസിക്കുന്നത്. 56 പേരാണ് ക്യാമ്പുകളിലുള്ളത്. അടൂർ, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. അടൂർ താലൂക്കിൽ രണ്ടും, മല്ലപ്പള്ളിയിൽ നാലും, കോന്നിയിൽ ഒരു ക്യാമ്പുമാണ് തുറന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിൽ ഡാമുകൾ തുറക്കുന്നതിനു മുന്നോടിയായി റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പന്തളത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞു. പക്ഷേ, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കോന്നി, മല്ലപ്പള്ളി, ചുങ്കപ്പാറ, എന്നിവിടങ്ങളിൽ കനത്ത മഴയിൽ പലയിടത്തും റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പലയിടത്തും കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. നാളെ ഉച്ചയോടെ തന്നെ കക്കി ഡാം തുറന്നു വിടേണ്ടി വരുമെന്നാണ് റവന്യു മന്ത്രി രാജൻ അറിയിച്ചത്. നാളെ ഉച്ചയോടെ മാത്രമേ പുറത്തേയ്ക്കു വെള്ളം തുറന്നു വിടു. ഇതിനു മുന്നോടിയായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.