വൈക്കം: പുളി ഇളകിയതിനെ തുടർന്ന് കരിമീനടക്കമുള്ള മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. മറവൻതുരുത്ത് വാളോർമംഗലത്തെ കുന്നക്കാട്ടുവേലിൽ മാമലശേരിൽ സി.ബി. രഘുവിന്റ രണ്ടേമുക്കാൽ ഏക്കർ വിസ്തൃതിയുള്ള മൽസ്യ ഫാമിലാണ് മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തത്. ഒരു ലക്ഷത്തിലധികം കരിമീനുകൾ , കടല, രോഹു തുടങ്ങിയ മൽസ്യങ്ങളാണ് ഇവിടെ വളർത്തിയിരുന്നത്. ഇതിനൊപ്പം പുതുതായി നിക്ഷേപിച്ച 30,000 പിരാന മൽസ്യ കുഞ്ഞുങ്ങളും ചത്തു. ഫാമിലെ തൊഴിലാളികളായ കരിയിൽ തങ്കപ്പൻ , ചെട്ടിക്കാടൻതറയിൽ ശശി എന്നിവർ ഫാമിലെത്തിയപ്പോഴാണ് മൽസ്യങ്ങൾ ചത്തുപൊങ്ങിയത് കാണുന്നത്.
Advertisements