മലപ്പുറം: മലപ്പുറം തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ (24) ആണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്തഥയിലുള്ള അൽ അംജദ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടായിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അപകടം.
Advertisements
ഫൈബർ വള്ളങ്ങൾക്കിടിയൽപ്പെട്ട് യൂസഫിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.