വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ പൊതി : പരിശോധനയിൽ കണ്ടെത്തിയത് രണ്ട് കോടി രൂപയുടെ സ്വർണം 

കൊച്ചി : നെടുമ്പാശ്ശേരിയില്‍ വിമാനത്തിലുപേക്ഷിച്ച നിലയില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തു. ബഹ്‌റൈനില്‍ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തില്‍ നിന്നാണ് ഡി.ആര്‍.ഐ. സ്വര്‍ണം കണ്ടെടുത്തത്. സ്വര്‍ണമിശ്രിതം മൂന്ന് പൊതികളിലാക്കി വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 3.285 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ വിഴുങ്ങിയ സ്വര്‍ണവുമായി യുവാവ് പിടിയിലായി. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ ഇയാളില്‍ നിന്ന് നാല് ക്യാപ്സൂളുകളായി 1275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാര്‍ക്കറ്റ് വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താൻ ശ്രമിച്ചത്.

Advertisements

Hot Topics

Related Articles