“അജ്ഞാത രോ​ഗലക്ഷണങ്ങൾ”: മൂവാറ്റുപുഴയിലെ വൃദ്ധസദനത്തിൽ രണ്ടാഴ്ചക്കിടെ മരിച്ചത് 5 സ്ത്രീകൾ ; 6 പേർ ഇതേ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ

കൊച്ചി: മൂവാറ്റുപുഴ ന​ഗരസഭയുടെ കീഴിലുളള വൃദ്ധസദനത്തിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചു സ്ത്രീകൾ അജ്ഞാത രോ​ഗലക്ഷണങ്ങളോടെ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ ഒരേ മുറിയിലെ രണ്ടുപേർ ഒരുമിച്ച് മരിച്ചതാണ് സംശയത്തിനിടയാക്കിയത്.

Advertisements

പെരുമ്പാവൂർ ഐരാപുരം മഠത്തിൽ വീട്ടിൽ കമലം(72), പിറവം മാമലശ്ശേരി ചിറതട‌ത്തിൽ ഏലിയാമ്മ സ്കറിയ(70) എന്നിവരാണ് മരിച്ചത്. ഇവരുടെ വലതുകാൽ വീർത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയ നിലയിലായിരുന്നു. അന്തേവാസികൾക്ക് ​ഗുരുതരമായ അണുബാധയോ ​രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യ പ്രവർത്തകർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോ​ഗ ലക്ഷണങ്ങളുളള ആറു പേരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച മരിച്ച രണ്ടു പേരുടേയും കാലിൽ നിന്നും മറ്റും സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മൃതദേഹം പൊലീസ് പരിശോധനയ്ക്ക് ശേഷം കളമശ്ശേരി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചു.

ജൂലായ് 19-ന് പെരുമ്പാവൂർ മുടിക്കൽ ശാസ്താംപറമ്പിൽ ലക്ഷ്മി കുട്ടപ്പൻ (78), 15-ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേൽ ഏലിയാമ്മ ജോർജ് (76) എന്നിവർ മരിച്ചിരുന്നു. ഇവർക്കും കാലിൽ മുറിവുകളും സമാനമായ ലക്ഷണങ്ങളും കാണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്റുപാർക്ക് കൊച്ചങ്ങാടി പുത്തൻപുര വീട്ടിൽ ആമിന പരീതിനും (86) കാലിൽ മുറിവും നീർവീക്കവും തൊലിക്ക് കേടുപാടും വന്നുവെന്ന് അധികൃതർ പറഞ്ഞു.

വിശദമായ പരിശോധനയ്ക്കും ലാബ് ടെസ്റ്റുകൾക്കും ശേഷം മാത്രമേ എന്താണ് കാരണമെന്ന് പറയാനാവുകയുള്ളൂ എന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.

നിലവിൽ പരിമിതമായ സൗകര്യങ്ങളിലാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്. 24 അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിന്റെ നിലവും ഭിത്തികളും പൊട്ടിപ്പൊളിഞ്ഞതാണ്. അതേസമയം വൃദ്ധസദനത്തിന്റെ നടത്തിപ്പ് പത്തനാപുരം ​ഗാന്ധിഭവന് കൈമാറാൻ നഗരസഭാ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് ചെയർമാൻ പി പി എൽദോസ് അറിയിച്ചു. ഉടമ്പടി ഒപ്പുവെച്ച് വൃദ്ധസദനം കൈമാറാനിരിക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.