പ്രകാശം പരത്തുന്ന പെൺകുട്ടി പുണെ മേളയിൽ

ടി. പദ്മനാഭന്റെ വിഖ്യാത കൃതി”പ്രകാശം പരത്തുന്ന പെൺകുട്ടി”യെ ആധാരമാക്കി ജയരാജ്‌ സംവിധാനം ചെയ്ത ചലച്ചിത്രം പുണെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 2മുതൽ 9വരെയാണ് മേള.പ്രശസ്ത നടിയും ടീവി അവതാരകയുമായ മീനാക്ഷിയും പുതു മുഖ നടൻ അൽവിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ആൽവിൻ ആന്റണി, മനു പദ്മനാഭൻ നായർ, ബിജു തോരണതേൽ, ജയചന്ദ്രൻ കല്ലാടത് എന്നിവരാണ് നിർമ്മാതാക്കൾ. ജയരാജ്‌ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയ അവാർഡ് നേടിയ നിഖിൽ. എസ്. പ്രവീൺ ആണ് ഛായഗ്രഹണം.

Hot Topics

Related Articles