തിരുവനന്തപുരം: ബ്രസീലിൽ കലാപം അഴിച്ചുവിട്ട് മുൻ പ്രസിഡന്റിന്റെ അനുകൂലികൾ. ബോൽസനാരോയുടെ അനുകൂലികൾ തലസ്ഥാന നഗരമായ ബ്രസീലിയയിലാണ് അക്രമം അഴിച്ചുവിട്ടത്. മൂവായിരത്തിലേറെ ആളുകൾ പാർലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. പ്രതിഷേധക്കാർ ഇവിടങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്
അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡന്റ് ലുല ഡ സിൽവ സൈന്യത്തെ വിന്യസിച്ചു. ജനാധിപത്യത്തിന് മേലുള്ള ഫാസിസ്റ്റ് ആക്രമണമെന്നാണ് പ്രസിഡന്റ് അക്രമത്തെ വിശേഷിപ്പിച്ചത്. ലുല അധികാരത്തിലേറി എട്ട് ദിവസം കഴിയുമ്പോഴാണ് അട്ടിമറി നീക്കം നടക്കുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോൽസനാരോ നിലവിൽ അമേരിക്കയിലാണ് ഉള്ളത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രസീൽ ദേശീയപതാകയിലെ നിറമായ മഞ്ഞയും പച്ചയും കലർന്ന വസ്ത്രം ധരിച്ചെത്തിയ ബോൽസനാരോ അനുകൂലികളാണ് അഴിഞ്ഞാടുന്നത്. സാവോപോളോ നഗരത്തിലും ഇവർ അതിക്രമം നടത്തുന്നുണ്ട്. കലാപം അടിച്ചമർത്താൻ ലുല സൈന്യത്തോട് നിർദേശിച്ചിട്ടുണ്ട്.