കോട്ടയം കോടിമത കാർജീൻ റസ്‌റ്റോറന്റിൽ ഓണം ആഘോഷമാക്കാം; തിരുവോണ ദിനം കാർജീനിൽ അരങ്ങേറുക സംഗീതാഘോഷം; ഗോൾഡൻ ബീറ്റ്‌സിന്റെ സംഗീത മേളവും രുചിയും ഒന്നിച്ചാഘോഷിക്കാൻ കാർജീനിലേയ്ക്കു പോരാം

കോട്ടയം: കോടിമത കാർജീൻ റസ്‌റ്റോറന്റിൽ ഓണം ആഘോഷമാക്കാൻ സംഗീത നിശയും. തിരുവോണ ദിവസം ആഘോഷമാക്കാൻ ഭക്ഷണവും സംഗീതവും ഒന്നിച്ചാണ് കാർജീൻ ഒരുക്കുന്നത്. തിരുവോണ ദിവസമായ സെപ്റ്റംബർ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെയാണ് കാർജീനിൽ സംഗീത നിശ അരങ്ങേറുക. ഗോൾഡൻ ബീറ്റ്‌സിന്റെ സംഗീതത്തിൽ ഹൃദ്യയും ബിജു ആലപ്പുഴയും ആകും വേദിയെ അനുഗ്രഹീതമാക്കുക. എല്ലാ ആഴ്ചയും നടക്കുന്ന സംഗീത പരിപാടികളുടെ ഭാഗമായാണ് കാർജീനിൽ തിരുവോണ ദിവസവും സംഗീതമേളം അരങ്ങേറുക. രുചികരമായ ഭക്ഷണവും ഒപ്പം സംഗീതവും ആസ്വദിക്കുന്നതിനായി ഓണക്കാലത്ത് കാർജീനിലേയ്ക്കു പോരു.

Advertisements

Hot Topics

Related Articles