മഴക്കാലത്ത് കുട്ടികളുടെ രോഗപ്രതിരോധ ശേഷി കൂട്ടണോ? എന്നാൽ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ…

മഴക്കാലതമായതോടെ രോഗങ്ങളും അതിവേഗത്തിലാണ് പടർന്ന് പിടിക്കുന്നത്. മുതിർന്നവരെ പോലെ കുട്ടികൾക്കും പനി, ചുമ്മ, ജലദോഷം പോലെയുള്ള പ്രശ്നങ്ങൾ അമിതമായി ഉയർന്ന് വരുന്നുണ്ട്. കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂട്ടാൻ ചില ഭക്ഷണങ്ങളിലൂടെ സാധിക്കും. പ്രത്യേകിച്ച് മഴക്കാലത്ത് ഭക്ഷണത്തിൽ അൽപ്പം ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ജലദോഷം, പനി പോലെയുള്ള പ്രശ്നങ്ങൾ മാറ്റാൻ തീർച്ചയായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

Advertisements

ഇഞ്ചിയും തേനും

രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ നല്ലതാണ് ഇഞ്ചിയും തേനും. ഇഞ്ചിക്ക് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായിക്കും. പ്രകൃതിദത്തമായ പ്രതിരോധശേഷി വർധിപ്പിക്കുന്നതും ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ളതുമായ ഇഞ്ചി തേനുമായി ചേ‍ർക്കുന്നത് ശക്തമായ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള വഴിയാണ്. കുട്ടിക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത ഇഞ്ചി ചായ നൽകാം അല്ലെങ്കിൽ അവരുടെ ഭക്ഷണത്തിൽ ഇഞ്ചി ചേ‍ർക്കുന്നതും ഗുണം ചെയ്യും.

തൈര്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യത്തിന് വളരെ നല്ലതാണ് തൈര്. പല തരത്തിലുള്ള ഗുണങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. തൈരിൽ കാണപ്പെടുന്ന പ്രോബയോട്ടിക്സ്, ആരോഗ്യകരമായ കുടൽ വീണ്ടെടുക്കാനും നിലനിർത്താനും സഹായിക്കുന്ന ബാക്ടീരിയകളാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇത് വളരെ അത്യന്താപേക്ഷിതമാണ്. തൈര് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കും. സാധാരണ തൈര് തിരഞ്ഞെടുക്കുക, പഞ്ചസാര ചേർത്തവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മഞ്ഞൾ

രോഗപ്രതിരോധ ശേഷി കൂട്ടാൻ പേര് കേട്ടതാണ് മഞ്ഞൾ. ഇതിലെ ആൻ്റി ബാക്ടീരിയൽ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വളരെ പ്രസിദ്ധമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ഭക്ഷണത്തിലോ അല്ലെങ്കിൽ മഞ്ഞളിട്ട് തിളപ്പിച്ച വെള്ളമോ നൽകുന്നത് വളരെ നല്ലതാണ്.

Hot Topics

Related Articles