കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ… 

കുട്ടികളുടെ വളർച്ചയ്ക്ക് സമീകൃതാഹാരം പ്രധാന പങ്കാണ് വഹിക്കുന്നത്. എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷണക്രമമായിരിക്കണം കുട്ടികൾക്ക് നൽകേണ്ടത്. പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണക്രം കുട്ടികളിൽ ഓർമ്മശക്തി കൂട്ടുകയും ശ്രദ്ധ കൂട്ടുന്നതിനും സഹായിക്കും. കുട്ടികളിൽ ബുദ്ധിവികാസത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

Advertisements

മുട്ട


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല വിറ്റാമിൻ ബി 12, കോളിൻ എന്നിവയും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ ബുദ്ധിവളർച്ചയ്ക്ക് വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികൾക്ക് ദിവസവും ഒരു മുട്ട വീതം നൽകുന്നത് മസ്തിഷ്കാരോ​ഗ്യത്തിന് സഹായിക്കും.

സാൽമൺ ഫിഷ്

ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യമാണ് സാൽമൺ ഫിഷ്. തലച്ചോറിലെ കോശങ്ങൾ ആരോ​ഗ്യത്തോടെ പ്രവർത്തിക്കുന്നതിന് ഒമേ​ഗ 3 സഹായിക്കുന്നു.

തെെര്

സിങ്ക്, പ്രോട്ടീൻ, കാത്സ്യം എന്നിവ അടങ്ങിയ തെെര് കുട്ടികളിൽ പ്രതിരോധശേഷി കൂട്ടുന്നതിനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കും. തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് തെെര് സഹായകമാണ്.

നട്സ്

വിവിധ നട്സുകൾ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും നല്ലതാണ്. പ്രോട്ടീൻ, സിങ്ക് , ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ നട്സ് പ്രതിരോധശേഷി കൂട്ടുകയും ബുദ്ധിവികാസത്തിനും സഹായിക്കും.

പയർവർ​ഗങ്ങൾ

ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണമാണ് പയർവർ​ഗങ്ങൾ. ഇരുമ്പ് മാത്രമല്ല ഫെെബറിന്റെ അളവും ഇതിൽ കൂടുതലാണ്. കുട്ടികൾക്ക് പയർവർ​ഗങ്ങൾ നൽകുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. 

ബെറിപ്പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി എന്നിവയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യും. 

Hot Topics

Related Articles