വണ്ണം കുറയ്ക്കാനായി പല വഴികളും തിരയുന്നവരാണ് നമ്മളിൽ പലരും. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. വിശപ്പിന് അനുസരിച്ച് ഭക്ഷണം കഴിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. അതുപോലെ വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.
ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം. അത്തരത്തിൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) റെഡ് മീറ്റ് വിഭവങ്ങൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മട്ടൺ, ബീഫ് തുടങ്ങിയവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് കുറയ്ക്കുന്നതാണ് വണ്ണം കുറയ്ക്കാൻ നല്ലത്.
2) ഹെവി ക്രീം ചേർത്ത സൂപ്പ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്.. ഇത്തരത്തിൽ ക്രീം ചേർത്ത് തയ്യാറാക്കുന്ന സൂപ്പ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും.
3) ഹൽവ, ഗുലാം ജാം തുടങ്ങിയ മധുര പലഹാരങ്ങളും മിഠായികളുംകൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങളും ഡയറ്റിൽ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാൻ നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർത്താനും ഇടവരുത്തും.
4) ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.
5) ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിൻറെ അളവ് കൂടാൻ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഫ്രഞ്ച് ഫ്രൈസും അധികം കഴിക്കേണ്ട.
6) പിസ അധികം കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകുന്നത്. അതിനാൽ പിസ കഴിക്കുന്നതും പരമാവധി കുറയ്ക്കുക.
7) പൊട്ടറ്റോ ചിപ്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉരുളക്കിഴങ്ങ് വണ്ണം കൂട്ടാനുള്ള നിങ്ങളുടെ ശ്രമത്തെ തടയാം.
8) വൈറ്റ് ബ്രഡ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബ്രഡിൽ കലോറി വളരെ കൂടുതലാണ്. അതിനാൽ ഇവയും ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാൻ നല്ലത്.
9) പേസ്റ്റ്ട്രികൾ, കുക്കീസ്. കേക്കുകൾ തുടങ്ങിയവയും ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാൻ നല്ലത്.
10) ഐസ്ക്രീമും ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാൻ നല്ലത്.