ബലാറസ്: ആഫ്രിക്കൻ നേഷൻസ് കപ്പിൽ ചരിത്രം തിരുത്താനൊരുങ്ങി മുഹമ്മദ് സലായും സംഘവും. സെമി ഫൈനലിൽ ആതിഥേയരായ കാമറൂണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ഈജിപ്ത് ഫൈനലിലേക്ക് മുന്നേറിയത്. ഈജിപ്ത് ഗോൾ കീപ്പർ ഗബാസ്‌കി രണ്ട് പെനാൾട്ടി സേവുകളുമായി ഹീറോ ആയി മാറി.
ആഫ്രിക്കൻ നാഷൺസിന്റെ രണ്ടാം സെമി ഫൈനലിൽ 120 മിനുട്ട് കളിച്ചിട്ടും ആതിഥേയരായ കാമറൂണോ സലായുടെ ഈജിപ്തിനോ ഒരു ഗോൾ നേടാൻ ആയിരുന്നില്ല. ആദ്യ പകുതിയിൽ മൊ സലാക്ക് മികച്ച ഒരു അവസരം കാമറൂൺ താരങ്ങളുടെ അബദ്ധത്തിൽ നിന്ന് ലഭിച്ചിരുന്നു എങ്കിലും അത് മുതലെടുക്കാൻ സലാക്ക് ആയില്ല. ഇടക്കുള്ള അവസരങ്ങൾ ഒഴിച്ചാൽ 120 മിനുട്ടുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് കാമറൂൺ ആയിരുന്നു. എന്നാൽ അത് സ്‌കോർ ബോർഡിൽ കാണാൻ ആയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗബാസ്‌കി ഈജിപ്തിന്റെ ഹീറോ ആയിമ്ല്. കാമറൂന്റെ രണ്ടാം കിക്കും മൂന്നാം പെനാൾട്ടി കിക്കും ഗബാസ്‌കി തടഞ്ഞതോടെ ഈജിപ്ത് ഫൈനലിലേക്ക് കുതിച്ചു. ഒരു പെനാൾട്ടി കിക്ക് കാമറൂൺ പുറത്തേക്കും അടിച്ചു. പെനാൾട്ടി ഷൂട്ടൗട്ട് 3-1 എന്ന സ്‌കോറിനാണ് ഈജിപ്ത് വിജയിച്ചത്. ഫൈനൽ സെനഗലിനെ ആകും ഈജിപ്ത് നേരിടുക.