ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ ആൺകുട്ടികൾക്ക് പീഡനം ; കായിക പരിശീലകനായ പെരുമ്പാവൂർ സ്വദേശിയ്ക്ക് 52 വർഷം കഠിന തടവ്

കൊച്ചി : ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 52വർഷം തടവുശിക്ഷ. കൊച്ചി കോന്തുരുത്തി സ്വദേശി ഷാജിയെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2 കേസുകളിലായാണ് ശിക്ഷ. ഫുട്ബോൾ പരിശീലനം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഷാജി ആൺകുട്ടികളെ പീഡിപ്പിച്ചത്.

സിലക്ഷൻ ട്രയൽസ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും, മഴുവന്നൂരും താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018 ൽ പുത്തൻകുരിശ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മുംബൈ, ചെന്നൈ, പൂനെ, ഡൽഹി, കാശ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. 2019 ഡിസംബറിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കേസുകളിലായാണ് 52 വർഷം തടവുശിക്ഷ ലഭിച്ചത്. 3 കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മറ്റൊരു കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഇയാൾക്ക് 31 വർഷം തടവുശിക്ഷ ലഭിച്ചിരുന്നു. ഇതടക്കം 83 വർഷമാണ് ശിക്ഷ.

Hot Topics

Related Articles