സര്‍ക്കാര്‍ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം വലതുകാല്‍ മുറിച്ചുമാറ്റിയ 18 വയസുകാരിയായ ഫുട്ബോള്‍ താരം മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍.

ചെന്നൈ :കാൽ മുറിച്ചുമാറ്റൽ ശാസ്ത്രക്രിയയെ തുടർന്നു ഫുട്ബോൾ താരം മരിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍ അറിയിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
‌സംസ്ഥാന ഫുട്ബോള്‍ ടീം അംഗവും ക്യൂന്‍സ് മേരി കോളജ് വിദ്യാര്‍ത്ഥിനിയുമായ പ്രിയ (17) മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്നാണ് കര്‍ശന നടപടിയുണ്ടായത്. കാലിലെ വേദനയെത്തുടര്‍ന്നാണ് പ്രിയ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയില്‍ ലി‌ഗമെന്റിന് തകരാര്‍ കണ്ടെത്തി. ഈ മാസം ഏഴിന് പെരിയാര്‍ നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ബാന്‍ഡേജ് ഇട്ടു. എന്നാല്‍ ബാന്‍ഡേജില്‍ നിന്നുള്ളസമ്മര്‍ദത്തെ തുടര്‍ന്നു കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ ആരോഗ്യനില വഷളായി. പിറ്റേന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ കാല്‍ മുറിച്ചുമാറ്റിയെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി അന്ത്യം സംഭവിക്കുകയായിരുന്നു.
ഫുട്‌ബോള്‍ താരമായിരുന്ന പ്രിയ ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.